മോന്‍സന്റെ വീട്ടിലെ ആനക്കൊമ്പും വ്യാജം, ഒട്ടക എല്ലെന്ന് സംശയം; പരിശോധനയ്ക്ക് അയച്ച് വനം വകുപ്പ്

മോന്‍സന്റെ വീട്ടിലെ ആനക്കൊമ്പും വ്യാജം, ഒട്ടക എല്ലെന്ന് സംശയം;  പരിശോധനയ്ക്ക് അയച്ച് വനം വകുപ്പ്

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ ആനക്കൊമ്പും വ്യാജം. വനം വകുപ്പിന്റെ പരിശോധനയിലാണ് ആനക്കൊമ്പ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇത് ഒട്ടകത്തിന്റെ എല്ലാണോ എന്ന് സംശയിക്കുന്നതായി വനം വകുപ്പ് പറഞ്ഞു. കൂടുതല്‍ പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജീസിലേക്ക് അയക്കും.

മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള വിശ്വരൂപമടക്കമുള്ള ശില്‍പ്പങ്ങള്‍ തന്റേതാണെന്ന് തിരുവനന്തപുരത്തെ ശില്‍പ്പി സുരേഷ് വെളിപ്പെടുത്തിയിരുന്നു.

മോന്‍സണ്‍ തനിക്ക് 75 ലക്ഷം രൂപ നല്‍കാനുണ്ടെന്നും പണമിനി കിട്ടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോന്‍സണെതിരെ ശില്‍പ്പി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. വ്യാജ പുരാവസ്തു ശേഖരത്തിന്റെ പേരില്‍ ഉന്നതരെയടക്കമാണ് മോന്‍സണ്‍ മാവുങ്കല്‍ കബളിപ്പിച്ചത്.

നാഗാലാന്റ് പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞും മോന്‍സണ്‍ മാവുങ്കല്‍ നിക്ഷേപകരെ കബളിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

Related Stories

No stories found.