പ്രാദേശികതല പ്രവര്‍ത്തനത്തിന് കൈപ്പുസ്തകം, സമൂഹമാധ്യമങ്ങളില്‍ 'ചൊറിയുന്ന' ആരും കോണ്‍ഗ്രസുകാരായി ഉണ്ടാകില്ലെന്ന് സുധാകരന്‍

പ്രാദേശികതല പ്രവര്‍ത്തനത്തിന് കൈപ്പുസ്തകം, സമൂഹമാധ്യമങ്ങളില്‍ 'ചൊറിയുന്ന' ആരും കോണ്‍ഗ്രസുകാരായി ഉണ്ടാകില്ലെന്ന് സുധാകരന്‍

കെ.പി.സി.സിയുടെ പുതിയ നേതൃത്വം മുന്നോട്ട് വെക്കുന്ന സെമി കേഡര്‍ മാതൃകയില്‍ കോഴിക്കോട് ഡി.സി.സിയില്‍ യോഗം ചേര്‍ന്നു. മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.

പ്രാദേശിക തലത്തിലെ പ്രവര്‍ത്തനത്തിനുള്ള വ്യക്തമായ മാര്‍ഗരേഖയായി കൈപ്പുസ്തകം പ്രവര്‍ത്തകര്‍ക്ക് ഉടനെ നല്‍കുമെന്നും ഇക്കാര്യത്തില്‍ അവരുടെ ചുമതലകളും കര്‍ത്തവ്യങ്ങളും എണ്ണമിട്ട് പറയും.

നേതാക്കള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ ''ചൊറിയുന്ന'' ആരും കോണ്‍ഗ്രസുകാരായി പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും സുധാകരന്‍ തുറന്നടിച്ചു.

സെമികേഡര്‍ മാതൃകയില്‍ ചേര്‍ന്ന യോഗത്തില്‍ വേദിയിലിട്ട കസേരയില്‍ നേതാക്കന്മാരുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നു. പരിപാടിയില്‍ പ്രസംഗിക്കുന്നവര്‍ക്ക് മാത്രമാണ് വേദിയില്‍ ഇടം നല്‍കിയത്. യോഗം നടക്കുന്ന ഡി.സി.സി ഹാളിലേക്ക് രജിസ്‌ട്രേഷന്‍ നടത്തിയാണ് ആളെ പ്രവേശിപ്പിച്ചത്.

സീനിയോറിറ്റിയും പദവിയും പരിഗണിച്ച് സീറ്റ് നമ്പറിട്ടും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുമാണ് സദസില്‍ ആളെ ഇരുത്തിയത്.

കാലം തന്ന ദൗര്‍ബല്യം പാര്‍ട്ടിയെ ബാധിച്ചു. കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാത്തതും തിരിച്ചടിയായെന്നും സുധാകരന്‍ പറഞ്ഞു. നിഷ്‌ക്രിയരായ നേതാക്കളെ ആറു മാസത്തില്‍ കൂടുതല്‍ ഒരു പദവിയിലും വച്ചു പൊറുപ്പിക്കില്ല. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുന്ന നേതാക്കന്മാരെ നമുക്ക് വേണോ എന്നും സുധാകരന്‍ ചോദിച്ചു. പാര്‍ട്ടിക്ക് വിധേയരാകാത്ത സഹകാരികളെ വെച്ചുപൊറുപ്പിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
The Cue
www.thecue.in