'വാസവന്‍ ക്ലോസ് ചെയ്ത ചാപ്റ്റര്‍ മുഖ്യമന്ത്രി എന്തിനാണ് വീണ്ടും തുറന്നത്?', സര്‍ക്കാരിനും സി.പി.എമ്മിനും കള്ളക്കളിയെന്ന് വി.ഡി.സതീശന്‍

'വാസവന്‍ ക്ലോസ് ചെയ്ത ചാപ്റ്റര്‍ മുഖ്യമന്ത്രി എന്തിനാണ് വീണ്ടും തുറന്നത്?', സര്‍ക്കാരിനും സി.പി.എമ്മിനും കള്ളക്കളിയെന്ന് വി.ഡി.സതീശന്‍

സംസ്ഥാനത്ത് വര്‍ഗീയ പ്രശ്‌നമുണ്ടാകുമ്പോള്‍ മുഖ്യമന്ത്രിയുടേത് അനങ്ങാപ്പാറ നയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രശ്‌നം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. വിഷയത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനും കള്ളക്കളിയാണെന്നും സതീശന്‍ ആരോപിച്ചു.

'ചാപ്റ്റര്‍ ക്ലോസ്ഡ് എന്നാണ് പാലാ ബിഷപ്പിനെ കണ്ട ശേഷം മന്ത്രി വാസവന്‍ പറഞ്ഞത്. ഈ ചാപ്റ്റര്‍ സര്‍ക്കാര്‍ ക്ലോസ് ചെയ്‌തോ? എങ്കില്‍ പിന്നെ എന്തിനാണ് ക്ലോസ് ചെയ്ത ചാപ്റ്റര്‍ മുഖ്യമന്ത്രി വീണ്ടും തുറന്നത്. പാലാ ബിഷപ്പിനെതിരെ വീണ്ടും മുഖ്യമന്ത്രി പ്രസ്തവന നടത്തിയതോട് കൂടി വാസവന്‍ ക്ലോസ് ചെയ്ത ചാപ്റ്റര്‍ മുഖ്യമന്ത്രി എന്തിന് വീണ്ടും തുറന്നു? സി.പി.എമ്മിനും സര്‍ക്കാരിനും കള്ളക്കളിയുണ്ട്. ആ കള്ളക്കളി മാറ്റി വെച്ച് കേരളത്തെ രക്ഷിക്കാന്‍ അടിയന്തരമായി സമുദായ നേതാക്കളുടെ യോഗം വിളിക്കണം.'

ഒറ്റ ദിവസം കൊണ്ട് പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിയും. സംഘപരിവാര്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വലുതാക്കാന്‍ ശ്രമിക്കുമ്പോള്‍, വിഷയം നീണ്ടുപോകട്ടെ എന്ന ആഗ്രഹത്തിലാണ് സര്‍ക്കാരും സി.പി.എമ്മും. പ്രശ്‌നം പരിഹരിക്കാന്‍ എന്താണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് എന്നും വി.ഡി.സതീശന്‍ ചോദിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. എന്ത് വര്‍ഗീയ വിദ്വേഷം ഉയര്‍ത്തുന്ന പരാമര്‍ശം നടത്താനും ആര്‍ക്കും സംസ്ഥാനത്ത് സ്വാതന്ത്ര്യം ഉണ്ടോയെന്നും വി.ഡി.സതീശന്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in