തീപ്പൊരി വീണാല്‍ അത് കാട്ടുതീയാകും, നാര്‍ക്കോട്ടിക് ജിഹാദ് ഒരു മതത്തിന്റെ തലയില്‍ കെട്ടിവെക്കരുതെന്ന് സി.കെ പത്മനാഭന്‍

തീപ്പൊരി വീണാല്‍ അത് കാട്ടുതീയാകും, നാര്‍ക്കോട്ടിക് ജിഹാദ് ഒരു മതത്തിന്റെ തലയില്‍ കെട്ടിവെക്കരുതെന്ന് സി.കെ പത്മനാഭന്‍

നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍. ഇത്തരം കാര്യങ്ങള്‍ ഒരു മതത്തിന്റെ തലയില്‍ ചാര്‍ത്തുന്നത് ശരിയല്ലെന്നാണ് പത്മനാഭന്‍ പറഞ്ഞത്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു തീപ്പൊരി വീണാല്‍ കാട്ടുതീയാകും. അതിന് ഇടയാക്കിയാല്‍ വലിയ അപകടമുണ്ടാക്കുമെന്നും പത്മനാഭന്‍ കണ്ണൂരില്‍ പറഞ്ഞു.

തീപ്പൊരി വീണാല്‍ അത് കാട്ടുതീയാകും, നാര്‍ക്കോട്ടിക് ജിഹാദ് ഒരു മതത്തിന്റെ തലയില്‍ കെട്ടിവെക്കരുതെന്ന് സി.കെ പത്മനാഭന്‍
കഥയോ കവിതയോ എഴുതിയാല്‍ പ്രസിദ്ധീകരണ യോഗ്യമാണോ എന്ന് മേലധികാരി തീരുമാനിക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സര്‍ക്കുലര്‍ വിവാദത്തില്‍

'വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. പള്ളിയില്‍ പിതാവ് വിശ്വാസികളോട് സംസാരിക്കുമ്പോള്‍ അത്തരത്തിലൊരു പരാമര്‍ശം കൂട്ടിപ്പറഞ്ഞതാവാം. ജിഹാദിന് നമ്മള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥമല്ല ഉള്ളത്. വേറെ പല അര്‍ത്ഥവുമുണ്ട്. ചെറിയൊരു തീപ്പൊരി വീണാല്‍ അത് കാട്ടുതീയാകും. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന് അത് വലിയൊരു കളങ്കമാകും. കാട്ടുതീയുണ്ടായാല്‍ അതിന് ഇരയാകുന്നത് അതിന്റെ കാരണക്കാര്‍ തന്നെയാകും,' സി.കെ പത്മനാഭന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

പാലാ ബിഷപ്പിന് സംരക്ഷണമേര്‍പ്പെടുത്തണമെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്. ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയിരുന്നു.

ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലെന്നും ലാന്റ് ജിഹാദ് അടക്കമുള്ള മറ്റു ജിഹാദുകളും കേരളത്തില്‍ സജീവമായിരുന്നു എന്നാണ് വത്സന്‍ തില്ലങ്കേരി പറഞ്ഞത്. താലിബാനിസം നാട്ടില്‍ വരാതിരിക്കാന്‍ എല്ലാ വിഭാഗങ്ങളും മുന്‍ കരുതല്‍ എടുക്കണമെന്നും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുനയ നീക്കത്തെ സ്വാഗതം ചെയ്യുന്നു എന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞിരുന്നു.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമര്‍ശത്തെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപത്രവും രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in