പാലാ ബിഷപ്പിനെ കാണാന്‍ സുരേഷ് ഗോപി ബിഷപ്പ് ഹൗസില്‍

പാലാ ബിഷപ്പിനെ കാണാന്‍ സുരേഷ് ഗോപി ബിഷപ്പ് ഹൗസില്‍

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ കാണാന്‍ സുരേഷ് ഗോപി എം.പി ബിഷപ്പ് ഹൗസിലെത്തി. നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ബിഷപ്പ് സഹായം തേടിയാല്‍ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.

പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ, ബിഷപ്പിന് പിന്തുണയുമായി വി.മുരളീധരന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

അങ്ങോട്ട് പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നില്ല. ബിഷപ്പ് സഹായം തേടിയാല്‍ ഇടപെടും. നര്‍ക്കോട്ടിക് ജിഹാദില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നില്‍ക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്താന്‍ സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൗസില്‍ എത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in