'യു.ഡി.എഫില്‍ നിന്ന് കൂടുതല്‍ പേര്‍ ഇടതുപക്ഷത്തെത്തും', വന്നവര്‍ നിരാശരാകില്ലെന്ന് എം.എ.ബേബി

'യു.ഡി.എഫില്‍ നിന്ന് കൂടുതല്‍ പേര്‍ ഇടതുപക്ഷത്തെത്തും', വന്നവര്‍ നിരാശരാകില്ലെന്ന് എം.എ.ബേബി

യു.ഡി.എഫില്‍ നിന്ന് കൂടുതലാളുകള്‍ സി.പി.എമ്മിലോ എല്‍.ഡി.എഫിലോ എത്തുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. കോണ്‍ഗ്രസിലെയും ലീഗിലെയും നേതാക്കള്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

വന്നവര്‍ക്കെല്ലാം അര്‍ഹമായ പരിഗണന ലഭിക്കും, ആര്‍ക്കും നിരാശരാകേണ്ടി വരില്ല. കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്‍.ഡി.എഫ് പ്രവേശം ഗുണം ചെയ്തു. അവര്‍ ശക്തി തെളിയിച്ചെന്നും, എല്‍.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആര്‍എസ്പി ഇടതുപക്ഷത്തേക്ക് വരേണ്ട സാഹചര്യമില്ലെന്നായിരുന്നു എം.എ.ബേബിയുടെ പ്രതികരണം. ആര്‍എസ്പി എല്‍.ഡി.എഫിനെ വഞ്ചിച്ച് യു.ഡി.എഫില്‍ പോയ പാര്‍ട്ടിയാണ്. ആര്‍എസ്പി വഞ്ചന തുടരുകയാണെന്നും എം.എ.ബേബി പറഞ്ഞു.

'യു.ഡി.എഫില്‍ നിന്ന് കൂടുതല്‍ പേര്‍ ഇടതുപക്ഷത്തെത്തും', വന്നവര്‍ നിരാശരാകില്ലെന്ന് എം.എ.ബേബി
തെരഞ്ഞെടുപ്പ് കോഴക്കേസ്; സുരേന്ദ്രനെ ചോദ്യം ചെയ്യും, ഹാജരാകാന്‍ നിര്‍ദേശം

Related Stories

No stories found.
logo
The Cue
www.thecue.in