ആള്‍ക്കൂട്ടം വ്യക്തം, രവിപിള്ളയുടെ മകന്റെ വിവാഹം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ഹൈക്കോടതി

ആള്‍ക്കൂട്ടം വ്യക്തം, രവിപിള്ളയുടെ മകന്റെ വിവാഹം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ഹൈക്കോടതി

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങിന് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. വിവാഹത്തിന്റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുരൂവായൂരില്‍ വെച്ചായിരുന്നു രവി പിള്ളയുടെ മകന്റെ വിവാഹം.

നടപ്പന്തലില്‍ ഓഡിറ്റോറിയത്തിന് സമാനമായ രൂപമാറ്റം വരുത്തി. വിവാഹസമയത്ത് നടപ്പന്തലിന്റെ സുരക്ഷ സ്വകാര്യ ഏജന്‍സിക്ക് കൈമാറിയോ എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു

കല്യാണ മണ്ഡപങ്ങളില്‍ ഒന്ന് പൂര്‍ണമായും രവി പിള്ളയുടെ മകന്റെ വിവാഹത്തിന് വിട്ടുനല്‍കിയോ എന്നും കോടതി ചോദിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂരില്‍ നടന്ന എല്ലാ വിവരങ്ങളുടെയും വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. നടപ്പന്തലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് കോടതി അറിയിച്ചു.

വിവാഹത്തിന്റെ ദൃശ്യങ്ങളും പരിശോധിച്ചു. തൃശൂര്‍ എസ്.പിയേയും ഗുരുവായൂര്‍ സി.ഐയെയും സെക്ടറല്‍ മജിസ്‌ട്രേറ്റിനെയും കേസില്‍ കോടതി കക്ഷി ചേര്‍ത്തു. കേസ് ഒക്ടബോര്‍ അഞ്ചിന് പരിഗണിക്കും.

Related Stories

No stories found.
The Cue
www.thecue.in