സ്‌നേഹത്തിന്റെ പേരില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ട്, പക്ഷേ മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കുന്നത് ശരിയല്ലെന്ന് എന്‍എസ്എസ്

സ്‌നേഹത്തിന്റെ പേരില്‍ 
മതപരിവര്‍ത്തനം നടക്കുന്നുണ്ട്, പക്ഷേ മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കുന്നത് ശരിയല്ലെന്ന് എന്‍എസ്എസ്

പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം പലയിടത്തും നടക്കുന്നുണ്ടെന്ന് എന്‍.എസ്.എസ്. മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രവണതകളെ തടയാന്‍ ജാതിഭേദമന്യേ കൂട്ടായി ശ്രമിക്കണമെന്നും എന്‍.എസ്.എസ് പറഞ്ഞു.

അതേസമയം ഇത്തരെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കുന്നത് ശരിയല്ലെന്നും എന്‍.എസ്.എസ് വ്യക്തമാക്കി.

'' സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റു പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന ഭീകരവാദപ്രവര്‍ത്തനം നാട്ടില്‍ പലയിടത്തും നടന്നുവരുന്നുവെന്നത് ആശങ്കാജനകമാണ്. മനുഷ്യരാശിക്കു തന്നെ സഹിക്കാനും പൊറുക്കാനും വയ്യാത്ത, രാജ്യദ്രോഹപരമായ ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടുപിടിച്ച് അവരെ അമര്‍ച്ച ചെയ്യേണ്ട ബാധ്യതയും കടമയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്.

ഇത്തരം നടപടികള്‍ക്ക് വശംവദരാകാതിരിക്കാന്‍ ജനങ്ങളും ബന്ധപ്പെട്ട സമുദായസംഘടനകളും ആവശ്യമായ മുന്‍കരുതലുകളും പ്രചരണങ്ങളും നടത്തേണ്ടതുണ്ട്. മതവിദ്വേഷവും വിഭാഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രവണതകളെ തൂത്തെറിയാന്‍ ജാതിമതഭേദമന്യേ കൂട്ടായി പരിശ്രമിക്കുകയും വേണം,'' എന്‍.എസ്.എസ് പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in