ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മോഹന്‍ലാലിന്റെ കാര്‍ കയറ്റാന്‍ അനുവദിച്ചു; സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നടപടി

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മോഹന്‍ലാലിന്റെ കാര്‍ കയറ്റാന്‍ അനുവദിച്ചു; സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നടപടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ നടന്‍ മോഹന്‍ലാലിന്റെ കാര്‍ നടയ്ക്ക് മുന്നിലേക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്ന് കൊടുത്ത ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് അഡ്മിനിസ്‌ട്രേറ്റര്‍. മോഹന്‍ലാലിന്റെ മാത്രം കാര്‍ പ്രവേശിപ്പിക്കാന്‍ കാരണമെന്താണെന്ന് വിശദമാക്കണമെന്നാണ് സുരക്ഷാ ജീവനക്കാര്‍ക്ക് അയച്ച നോട്ടീസില്‍ ചോദിച്ചിരിക്കുന്നത്.

മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശം നല്‍കി.

മൂന്നു ഭരണ സമിതി അംഗങ്ങള്‍ ഒപ്പം ഉണ്ടായിരുന്നതുകൊണ്ടാണ് ഗേറ്റ് തുറന്ന്‌കൊടുത്തതെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. വ്യാഴാഴ്ചയാണ് മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത്.

Related Stories

No stories found.
The Cue
www.thecue.in