ഒരു പ്രവാചക ശബ്ദം കൂടിയാണ് ബിഷപ്പിന്റേത്, കരുതലിന്റെ സ്വരമെന്ന വിശദീകരണവുമായി പാലാ അതിരൂപത

ഒരു പ്രവാചക ശബ്ദം കൂടിയാണ് ബിഷപ്പിന്റേത്, കരുതലിന്റെ സ്വരമെന്ന വിശദീകരണവുമായി പാലാ അതിരൂപത

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ വിശദീകരണവുമായി പാല അതിരൂപത. അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാല രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്‍കിയതെന്നാണ് അതിരൂപതയുടെ വിശദീകരണം.

ഒരു പ്രവാചക ശബ്ദം കൂടിയാണ് ബിഷപ്പിന്റേത്, കരുതലിന്റെ സ്വരമെന്ന വിശദീകരണവുമായി പാലാ അതിരൂപത
ലൗ ജിഹാദിന് തെളിവാണ് നിമിഷയും സോണിയയുമെന്ന് ദീപിക പത്രം, ബിഷപ്പിനെ പിന്തുണച്ച് മുഖപ്രസംഗം

പാല രൂപത മെത്രാന്‍ ബിഷപ്പ് ജേക്കബ് മുരിക്കന്‍ ആണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. മതങ്ങളുടെ പേരും ചിഹ്നങ്ങളും സംജ്ഞകളും ഉപയോഗിച്ച് തീവ്രമൗലിക വാദങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നാണ് പാലാ ബിഷപ്പ് ഉദ്ദേശിച്ചതെന്നാണ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നത്.

തീവ്രമൗലിക വാദങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും തിരുത്തിയില്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകുന്ന അപകടത്തെക്കുറിച്ചുള്ള ഒരു പ്രവാചക ശബ്ദമാണ് പാലാ ബിഷപ്പിന്റേത്. എല്ലാ മതങ്ങളെയും മനസില്‍ സൂക്ഷിച്ച് സ്‌നേഹിക്കുന്ന മാനവികതയുടെ വലിയമനുഷ്യ വ്യക്തിത്വമാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നും ആരെയും വേദനിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

വിവാദവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കുകയും പരസ്പരം തിരുത്തി സൗഹാര്‍ദ്ദപരമായി മുന്നോട്ട് പോവണമെന്നുമാണ് അതിരൂപത ആവശ്യപ്പെടുന്നത്.

അതേസമയം ജോസഫ് കല്ലറക്കാട്ടിന്റെ വിവാദ പ്രസ്താവനയെ അനുകൂലിച്ച് ദീപിക രംഗത്തെത്തുകയുണ്ടായി. നാര്‍ക്കോട്ടിക് ജിഹാദ് എന്ന പരാമര്‍ശം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കല്ലറക്കാട്ട് നടത്തിയതെന്നാണ് ദീപിക മുഖപ്രസംഗത്തില്‍ എഴുതിയിരിക്കുന്നത്. വിശ്വാസികളുമായി പങ്കുവെച്ചത് സഭയുടെ ആശങ്കയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Related Stories

No stories found.
The Cue
www.thecue.in