അമ്മയ്ക്കും അച്ഛനുമൊപ്പം ആദ്യ ആകാശയാത്ര, നീരജ് ഇന്ത്യ കണ്ട സ്വപ്‌നം സഫലമാക്കി, പിന്നീട് ഈ കുഞ്ഞാഗ്രഹവും

അമ്മയ്ക്കും അച്ഛനുമൊപ്പം ആദ്യ ആകാശയാത്ര, നീരജ് ഇന്ത്യ കണ്ട സ്വപ്‌നം സഫലമാക്കി, പിന്നീട് ഈ കുഞ്ഞാഗ്രഹവും

ഒളിമ്പിക്‌സില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നാലെ മറ്റൊരു കുഞ്ഞു സ്വപ്‌നം കൂടി സാക്ഷാത്കരിച്ച് കായിക താരം നീരജ് ചോപ്ര. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ആകാശ യാത്രയെന്ന ആഗ്രഹമാണ് നീരജ് യാഥാര്‍ത്ഥ്യമാക്കിയത്. ട്വിറ്ററിലൂടെ നീരജ് തന്നെയാണ് ചിത്രങ്ങളും പങ്കുവെച്ചത്.

'' എന്റെ ഒരു കുഞ്ഞാഗ്രഹം കൂടി ഇന്ന് നടന്നു. അമ്മയേയും അച്ഛനേയും ആദ്യ വിമാനയാത്രയ്ക്ക് കൊണ്ടു പോകാന്‍ സാധിച്ചു,'' എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു നീരജ് അച്ഛനും അമ്മയ്ക്കുമൊപ്പം വിമാനത്തില്‍ നിന്നുള്ള ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഹരിയാനയിലെ പാനിപത്തിലുള്ള കര്‍ഷക കുടുംബത്തിലാണ് നീരജ് ജനിച്ചത്. ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്ക് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വര്‍ണ മെഡല്‍ നീരജിന്റെ പേരിലാണ്.

പുരുഷ ജാവലിന്‍ ത്രോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വര്‍ണം നേടിയത്.

ജാവലിന്‍ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയില്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്.

2008ലെ ബീജിംഗ് ഒളിമ്പിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലാണിത്.

ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

Related Stories

No stories found.
The Cue
www.thecue.in