നാര്‍ക്കോട്ടിക് ജിഹാദ് സംവാദം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്, ചര്‍ച്ചകള്‍ ആരോഗ്യകരമല്ലെന്ന് കുഞ്ഞാലിക്കുട്ടി

നാര്‍ക്കോട്ടിക് ജിഹാദ് സംവാദം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്, ചര്‍ച്ചകള്‍ ആരോഗ്യകരമല്ലെന്ന് കുഞ്ഞാലിക്കുട്ടി

പാലാ ബിഷപ്പ് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട സംവാദം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്.

നാര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദം ശരിയല്ലെന്നും ആരോഗ്യകരമല്ലെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതുകൊണ്ട് തന്നെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മത സാമുദായിക സംഘടനകളുമൊക്കെ ഈ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

സമൂഹത്തില്‍ ദോഷകരമായി മാറുന്നതാണ് ബിഷപ്പിന്റെ പ്രസ്താവന. ഇല്ലാത്ത കാര്യത്തിന്റെ പേരിലുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണം.

സംവാദം അവസാനിപ്പിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഈ സംവാദം ശരിയല്ലെന്ന് പറഞ്ഞ രാഷ്ട്രീയ നേതാക്കളുടെ നിലപാടാണ് ശരി. പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in