കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മദ്യ ഷാപ്പ് തുറക്കാന്‍ ആലോചനയില്ല, ആന്റണി രാജുവിനെ തള്ളി എം.വി ഗോവിന്ദന്‍

കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മദ്യ ഷാപ്പ് തുറക്കാന്‍ ആലോചനയില്ല, ആന്റണി രാജുവിനെ തള്ളി എം.വി ഗോവിന്ദന്‍

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മദ്യ ഷാപ്പുകള്‍ തുടങ്ങാമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശം തള്ളി എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍.

ഗതാഗത മന്ത്രി പറഞ്ഞതു പോലെയുള്ള ഒരാലോചനയും നടന്നിട്ടില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന തീരുമാനം വന്നതിന് ശേഷം മാത്രമേ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'' കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ഭാഗമായി ഒരു ഔട്ട്‌ലെറ്റുണ്ടാക്കണമെന്ന ഒരു ധാരണയും ഞങ്ങള്‍ക്കുണ്ടായിട്ടില്ല. എക്‌സൈസ് വകുപ്പ് അങ്ങനെ ആലോചിച്ചിട്ടില്ല. കോടതിയുടെ നിര്‍ദേശം അനുസരിച്ച് ചില ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കണം. അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ ആലോചിക്കുന്നത്,'' എം.വി ഗോവിന്ദന്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിള്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന മന്ത്രി ആന്റണി രാജുവിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു.

Related Stories

No stories found.
The Cue
www.thecue.in