നടന്‍ രമേശ് വലിയശാല അന്തരിച്ചു

നടന്‍ രമേശ് വലിയശാല അന്തരിച്ചു

പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. 54 വയസായിരുന്നു.

തിരുവനന്തപുരം വലിയശാല സ്വദേശിയായ രമേശ് 22 വര്‍ഷമായി സീരിയല്‍ സിനിമാരംഗത്ത് സജീവമായിരുന്നു. നാടകരംഗത്ത് നിന്നാണ് രമേശ് വലിയശാല സീരിയല്‍ രംഗത്തേക്കെത്തിയത്.

തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കവെ നാടകത്തില്‍ സജീവമായി. സംവിധായകന്‍ ഡോ.ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം സീരിയല്‍ രംഗത്ത് സജീവമാകുകയായിരുന്നു.

Related Stories

No stories found.
The Cue
www.thecue.in