'നെപ്പോളിയന്‍' നിരത്തിലിറങ്ങില്ല; ഇ ബുള്‍ ജെറ്റ് രജിസ്ട്രേഷന്‍ റദ്ദാക്കി

'നെപ്പോളിയന്‍' നിരത്തിലിറങ്ങില്ല; ഇ ബുള്‍ ജെറ്റ് രജിസ്ട്രേഷന്‍ റദ്ദാക്കി

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ (നെപ്പോളിയന്‍) രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി. ആറ് മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്.

വാഹനത്തില്‍ നിയമപ്രകാരമുള്ള മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളുവെന്നും ഇതില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നുമായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നിലപാട്. ഇതോടെയായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. വാഹനം സ്റ്റോക് കണ്ടീഷണില്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും കണ്ണൂരിലെ എം.വി.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാഹനത്തിന്റെ രൂപം പൂര്‍ണമായും നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ ഒഗസ്റ്റ് ഒമ്പതാം തിയതി കണ്ണൂര്‍ ആര്‍ടിഓഫീസില്‍ എത്തി ബഹളം വയ്ക്കുകയും , പൊതുമുതല്‍ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുകയും ചെയ്ത കേസിലാണ് ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായത്. റിമാന്‍ഡിലായതിന്റെ പിറ്റേ ദിവസം മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

Related Stories

No stories found.
The Cue
www.thecue.in