എഴ് നായ് കുട്ടികളെ തീവെച്ചുകൊന്നു, രക്ഷിക്കാനുള്ള ശ്രമത്തില്‍ അമ്മ പട്ടിക്കും പൊള്ളലേറ്റു; എറണാകുളത്ത് കൊടും ക്രൂരത

എഴ് നായ് കുട്ടികളെ തീവെച്ചുകൊന്നു, രക്ഷിക്കാനുള്ള ശ്രമത്തില്‍ അമ്മ പട്ടിക്കും പൊള്ളലേറ്റു; എറണാകുളത്ത് കൊടും ക്രൂരത

അമ്മ പട്ടിയേയും ഒരു മാസം പ്രായമുള്ള ഏഴ് കുഞ്ഞുങ്ങളെയും തീവെച്ചു കൊന്നു. എറണാകുളം ജില്ലയിലെ ആലങ്ങാട് മാഞ്ഞാലിയിലാണ് സംഭവം.

കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ പട്ടിയ്ക്കും പൊള്ളലേറ്റു. സംഭവത്തില്‍ മേരി, ലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

പ്രദേശത്ത് അലഞ്ഞു തിരിഞ്ഞ് നടന്ന നായ ഒരു മാസം മുമ്പാണ് കോളനിയിലെ വീട്ടില്‍ വരാന്തയ്ക്ക് സമീപം പ്രസവിച്ചത്. അമ്മയും കുഞ്ഞും പോകാതെ വന്നതോടെ ഇവര്‍ പന്തം കത്തിച്ച് നായ് കുട്ടികളുടെ മേല്‍ ഇടുകയായിരുന്നു.

അമ്മ പട്ടി കുരച്ച് ഓടാന്‍ തുടങ്ങിയതോടെ പരിസരവാസികളാണ് വിവരം ദയ ആനിമല്‍ ഫൗണ്ടേഷനില്‍ അറിയിക്കുന്നത്.

ദയ ആനിമല്‍ വെല്‍ഫെയര്‍ സംഘടനയാണ് പരിക്കേറ്റ അമ്മ പട്ടിയെ രക്ഷപ്പെടുത്തിയത്. രണ്ട് ചെവിയിലും വയറ്റിലും സാരമായി പൊള്ളലേറ്റ അമ്മ പട്ടിയെ പറവൂര്‍ മൃഗാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

Related Stories

No stories found.
The Cue
www.thecue.in