മെഡിക്കല്‍ കോളേജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ പറഞ്ഞു, ആരോഗ്യവകുപ്പിനെ തള്ളി നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബം

മെഡിക്കല്‍ കോളേജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ പറഞ്ഞു,
 ആരോഗ്യവകുപ്പിനെ തള്ളി നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബം

നിപ്പ ബാധിച്ച് മരിച്ച കുട്ടിയെ വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ. മീഡിയ വണ്ണിനോടായിരുന്നു കുട്ടിയുടെ അമ്മയുടെ പ്രതികരണം

കുട്ടിയെ കുടുംബത്തിന്റെ ആവശ്യപ്രകാരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നും എന്നാണ് ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നത്.

ഇതിനിടയിലാണ് കുട്ടിയെ മെഡിക്കല്‍ കോളേജ് അധികൃതര്‍ തന്നെയാണ് വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞത്.

'' ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടല്ല കുട്ടിയെ മാറ്റിയത്. അവസാന ഘട്ടത്തില്‍ അവര്‍ പറഞ്ഞു ഇവിടെ വെന്റിലേറ്റര്‍ സൗകര്യമില്ല. ഞങ്ങള്‍ ആവശ്യപ്പെട്ടതല്ല. മകന്‍ വീണ് കിടക്കുന്ന പഴങ്ങളൊന്നും കഴിക്കാറില്ല,'' കുട്ടിയുടെ അമ്മ പറഞ്ഞു.

31ാം തീയ്യതിയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു വന്നത്. ഒരു ദിവസം കുട്ടി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്നു.

ഒന്നാം തിയ്യതിയാണ് കുട്ടിയെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. അത് ആശുപത്രി അധികൃതര്‍ പറഞ്ഞത് പ്രകാരമാണെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. കോവിഡൊക്കെയായതിനാല്‍ വെന്റിലേറ്റര്‍ സൗകര്യമില്ല എന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in