എം.ബി.ബി.എസ് പാഠപുസ്തകങ്ങളിലെ എല്‍.ജി.ബി.ടി.ക്യു വിരുദ്ധ പാഠഭാഗങ്ങള്‍ ഉടന്‍ നീക്കണം: ഹൈക്കോടതി

എം.ബി.ബി.എസ് പാഠപുസ്തകങ്ങളിലെ എല്‍.ജി.ബി.ടി.ക്യു വിരുദ്ധ പാഠഭാഗങ്ങള്‍ ഉടന്‍ നീക്കണം: ഹൈക്കോടതി

എം.ബി.ബി.എസ് പാഠപുസ്തകങ്ങളിലെ എല്‍.ജി.ബി.ടി.ക്യൂ വിരുദ്ധവും അശാസ്ത്രീയവുമായ പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍ മെഡിക്കല്‍ എജുക്കേഷന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി കേരള ഹൈക്കോടതി. എന്‍.ജി.ഒകള്‍ നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാക്കാലുള്ള പരാമര്‍ശം നടത്തിയത്. ഇത് ഗൗരവമേറിയ വിഷയമാണെന്നും ഉടന്‍ തന്നെ മെഡിക്കല്‍ എജുക്കേഷന്‍ ബോര്‍ഡ് ഇതില്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എത്രയും പെട്ടെന്ന് നടപടിയെടുക്കണമന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി കോടതി തീര്‍പ്പാക്കി.

ക്വീയര്‍റിഥം, ദിശ തുടങ്ങിയ എന്‍.ജി.ഒകളാണ് അഭിഭാഷകന്‍ ലഗിത് ടി കോട്ടക്കലിന്റെ പ്രതിനിധീകരിച്ച് വിഷയത്തില്‍ ഇടപെട്ടത്.

മെഡിക്കല്‍ പാഠപുസ്തകങ്ങളിലെ ഉള്ളടക്കങ്ങള്‍ക്കെതിരെ നേരത്തെയും എന്‍.ജി.ഒകള്‍ രംഗത്തെത്തിയിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളായിട്ടുള്ള ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ എന്നീ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ നടക്കുന്ന കടന്നുകയറ്റങ്ങളെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി സമര്‍പ്പിച്ചത്.

Related Stories

No stories found.
The Cue
www.thecue.in