കോയമ്പത്തൂരില്‍ ഓാടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞു

കോയമ്പത്തൂരില്‍ ഓാടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞു

കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കും ആറിനുമിടയിലാണ് സംഭവം. അര്‍ധനഗ്നമായ നിലയിലായിരുന്നു അവിനാശി റോഡില്‍ മൃതദേഹം കിടന്നത്.

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നാലെ എത്തിയ വാഹനങ്ങള്‍ മൃതദേഹത്തില്‍ കയറിയിറങ്ങി. യാത്രക്കാര്‍ വിവരം അറിയിച്ചതിന് പിന്നാലെ സ്ഥലത്ത് പൊലീസെത്തി.

മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. യുവതിയുടെ തലയോട് തകര്‍ന്ന് നിലയിലാണ്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് എസ്.യു.വി കാറില്‍ നിന്നാണ് മൃതദേഹം വലിച്ചെറിഞ്ഞതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പീലാമേട് പൊലീസ് പറഞ്ഞു.

അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in