മാധ്യമപ്രവര്‍ത്തകയ്ക്ക് മോശം സന്ദേശം അയച്ച സംഭവം, പ്രശാന്ത് ഐ.എ.എസിനെതിരെ കേസ്

മാധ്യമപ്രവര്‍ത്തകയ്ക്ക് മോശം സന്ദേശം അയച്ച സംഭവം, പ്രശാന്ത് ഐ.എ.എസിനെതിരെ കേസ്

വാര്‍ത്താ ശേഖരണത്തിനായി വാട്‌സാപ്പില്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകയോട് മോശമായി പ്രതികരിച്ച കേസില്‍ എന്‍. പ്രശാന്ത് നായര്‍ ഐ.എ.എസിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തത്.

പ്രാഥമിക അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി തെളിഞ്ഞെന്ന് പ്രശാന്തിനെതിരായ എഫ്.ഐ.ആറില്‍ പറയുന്നു. പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയിലാണ് നടപടി.

പാലാരിവട്ടം പൊലീസാണ് പ്രശാന്ത് നായര്‍ ഐ.എ.എസിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

മാതൃഭൂമി ലേഖികയോടായിരുന്നു എന്‍. പ്രശാന്ത് ഐ.എ.എസ് മോശമായി പ്രതികരിച്ചത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വാട്ട്സ് ആപ്പിലൂടെ അന്വേഷിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല ചുവയുള്ള മറുപടി അയച്ചതെന്നാണ് പരാതി.

താങ്കളെ ബുദ്ധിമുട്ടിക്കാനല്ലെന്നും പ്രതികരണം അറിയാനുമാണ് മെസേജ് അയച്ചത് എന്ന ലേഖികയുടെ പ്രതികരണത്തിന് അശ്ലീല ചുവയുള്ള സ്റ്റിക്കറയച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Related Stories

No stories found.
The Cue
www.thecue.in