ഗര്‍ഭിണിയായ പൊലീസുകാരിയെ വെടിവെച്ചുകൊന്നു; താലിബാന്‍ ക്രൂരത ഭര്‍ത്താവിനും കുട്ടികള്‍ക്കും മുന്നില്‍

ഗര്‍ഭിണിയായ പൊലീസുകാരിയെ വെടിവെച്ചുകൊന്നു; താലിബാന്‍ ക്രൂരത ഭര്‍ത്താവിനും കുട്ടികള്‍ക്കും മുന്നില്‍

അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭിണിയായ പൊലീസുകാരിയെ താലിബാന്‍ വെടിവെച്ച് കൊന്നുവെന്ന് റിപ്പോര്‍ട്ട്. ഘോര്‍ പ്രവിശ്യയില്‍ താമസിക്കുന്ന ബാനു നെഗറാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനും മക്കള്‍ക്കും മുന്നില്‍ വെച്ചായിരുന്നു കൊലപാതകമെന്നും ബിബിസി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം സംഭവത്തില്‍ പങ്കില്ലെന്ന വിശദീകരണവുമായി താലിബാന്‍ രംഗത്തെത്തിയിട്ടുണ്ട്.

പ്രദേശത്തെ ജയിലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ബാനു നെഗര്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ശനിയാഴ്ച തോക്കുമായി മൂന്ന് പേര്‍ വീട്ടിലെത്തുകയായിരുന്നുവെന്നും, വീട് മുഴുവന്‍ പരിശോധിക്കുകയും, തുടര്‍ന്ന് ബാനു നെഗറിനെ വെടിവെക്കുകയുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പ്രതിഷേധം ശക്തമായതോടെയാണ് റിപ്പോര്‍ട്ട് നിഷേധിച്ച് താലിബാന്‍ രംഗത്തെത്തിയത്. നെഗറിന്റെ മരണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും, സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും താലിബാന്‍ വക്താക്കള്‍ ബിബിസിയോട് പറഞ്ഞു.

മുന്‍സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, നെഗറിന്റെ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമോ മറ്റോ ആയിരിക്കുമെന്നായിരുന്നു വക്താവ് സബിയുള്ള മുജാഹീദിന്റെ വാദം.

ഗര്‍ഭിണിയായ പൊലീസുകാരിയെ വെടിവെച്ചുകൊന്നു; താലിബാന്‍ ക്രൂരത ഭര്‍ത്താവിനും കുട്ടികള്‍ക്കും മുന്നില്‍
സാധാരണ ദിവസത്തില്‍ നിന്ന് എല്ലാം തകര്‍ന്ന നിമിഷം; അഫ്ഗാന്‍ പലായനം സിനിമയാക്കാന്‍ സഹ്‌റാ കരിമി

Related Stories

No stories found.
The Cue
www.thecue.in