'പഴയ നേതാവിനെ കാണുന്നു കെട്ടിപ്പിടിക്കുന്നു, പിണങ്ങുന്നു ഇണങ്ങുന്നു', കോണ്‍ഗ്രസിന് മറ്റൊന്നിനും സമയമില്ലെന്ന് എ.വിജയരാഘവന്‍

'പഴയ നേതാവിനെ കാണുന്നു കെട്ടിപ്പിടിക്കുന്നു, പിണങ്ങുന്നു ഇണങ്ങുന്നു', കോണ്‍ഗ്രസിന് മറ്റൊന്നിനും സമയമില്ലെന്ന് എ.വിജയരാഘവന്‍

ഡിസിസി പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളും അനുനയശ്രമങ്ങളും നടക്കവെ വിമര്‍ശനവുമായി സി.പി.ഐ.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. പരസ്പരം ഗ്രൂപ്പ് തര്‍ക്കങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിലുള്ളതെന്നും, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് സമയമില്ലെന്നും എ.വിജയരാഘവന്‍ ആരോപിച്ചു.

'വമ്പിച്ച ഗൃഹസന്ദര്‍ശനമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. പുതിയ നേതാവ് പഴയ നേതാവിനെ ചെന്ന് കാണുന്നു, കെട്ടിപ്പിടിക്കുന്നു, തിരിച്ചുവരുന്നു. പിണങ്ങുന്നു, ഇണങ്ങുന്നു, ഇത്തരം കലാപരിപാടികളാണ് കോണ്‍ഗ്രസിലിപ്പോള്‍ നടക്കുന്നത്.' ഇതാണോ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സേവനമെന്നും വിജയരാഘവന്‍ പരിഹസിച്ചു.

ഞായറാഴ്ചയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുനയശ്രമമായി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വീടുകളിലെത്തിയത്. ഈ സാഹചര്യത്തിലായിരുന്നു എ.വിജയരാഘവന്റെ വിമര്‍ശനം.

'പഴയ നേതാവിനെ കാണുന്നു കെട്ടിപ്പിടിക്കുന്നു, പിണങ്ങുന്നു ഇണങ്ങുന്നു', കോണ്‍ഗ്രസിന് മറ്റൊന്നിനും സമയമില്ലെന്ന് എ.വിജയരാഘവന്‍
നിപ വൈറസ്: എട്ട് പേര്‍ക്ക് കൂടി ലക്ഷണം, ഉറവിടം കണ്ടെത്താന്‍ മൃഗങ്ങളുടെ സാമ്പിള്‍ ശേഖരിച്ചു

Related Stories

No stories found.
The Cue
www.thecue.in