'ഉത്തരവാദിത്തം ആഭരണമായി കൊണ്ടുനടക്കണ്ട', നടക്കുന്നത് കാതലായ മാറ്റമെന്ന് ടി.സിദ്ദിഖ്

'ഉത്തരവാദിത്തം ആഭരണമായി കൊണ്ടുനടക്കണ്ട', നടക്കുന്നത് കാതലായ മാറ്റമെന്ന് ടി.സിദ്ദിഖ്

കോണ്‍ഗ്രസില്‍ നടക്കുന്നത് കാതലായ മാറ്റമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്. ഉത്തരവാദിത്തം ആഭരണമായി കൊണ്ടു നടക്കാന്‍ അനുവദിക്കില്ല, ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചത് സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും വിശദമായ ചര്‍ച്ച നടന്നുവെന്നു സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

'കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടി മുതല്‍ മുടി വരെ കാതലായ മാറ്റമാണ് നേതൃത്വം നടത്തുന്നത്. നേതാക്കന്മാര്‍ക്ക് ചുമതലകള്‍ വീതിച്ച് കൊടുക്കും, ആ ചുമതലകളെ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും.'

ഉത്തരവാദിത്തത്തോട് കൂടി ചുമതല നിര്‍വഹിക്കാതെ, ഉത്തരവാദിത്തം ആഭരണമായി കൊണ്ടു നടക്കുന്ന ശൈലി ഇനി കേരളത്തിലെ കോണ്‍ഗ്രസിലുണ്ടാകില്ല. പാര്‍ട്ടിയാണ് പ്രധാനമെന്ന് കരുതി മുന്നോട്ട് പോകണമെന്നും ടി.സിദ്ദിഖ് ആവശ്യപ്പെട്ടു.

Related Stories

No stories found.
The Cue
www.thecue.in