കടന്ന് പോകുന്നത് മെന്റല്‍ ട്രോമയിലൂടെ; മുസ്ലിം ലീഗില്‍ നിന്ന് ഹരിതക്ക് നീതി ലഭിച്ചില്ലെന്ന് ഫാത്തിമ തഹ്‌ലിയ

കടന്ന് പോകുന്നത് മെന്റല്‍ ട്രോമയിലൂടെ; മുസ്ലിം ലീഗില്‍ നിന്ന് ഹരിതക്ക് നീതി ലഭിച്ചില്ലെന്ന് ഫാത്തിമ തഹ്‌ലിയ

മുസ്ലിം ലീഗില്‍ നിന്ന് ഹരിതക്ക് നീതി ലഭിച്ചില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ പരാതികൊടുത്ത പെണ്‍കുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണ്. മെന്റല്‍ ട്രോമയിലൂടെയാണ് താനടക്കം കടന്നു പോകുന്നത്.

ലീഗ് നടത്തിയ ചര്‍ച്ചയോടും പുറത്തിറക്കിയ വാര്‍ത്താകുറിപ്പിനോടും വിയോജിപ്പുമുണ്ട്. വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹരിത നേതൃത്വമാണെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു ഫാത്തിമ തെഹ്‌ലിയയുടെ പ്രതികരണം. പ്രശ്‌നം അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞത് ഇ.ടി മുഹമ്മദ് ബഷീര്‍ തന്നെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹരിത നേതാക്കള്‍ കൊടുത്ത പരാതിയില്‍ വനിതാ കമമീഷന്‍ നടപടി തുടങ്ങി. പരാതിക്കാരോട് ഈ മാസം ഏഴിന് മലപ്പുറത്ത് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും പരാതി പിന്‍വലിക്കാത്ത ഹരിതയുടെ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് ഉന്നതാധികാരസമിതി യോഗം എട്ടിന് മലപ്പുറത്ത് ചേരുന്നുണ്ട്.

Related Stories

No stories found.
The Cue
www.thecue.in