'കേരള പൊലീസിനെ കുറിച്ച് സി.പി.ഐക്ക് പരാതിയില്ല'; ആനി രാജയെ തള്ളി കാനം

'കേരള പൊലീസിനെ കുറിച്ച് സി.പി.ഐക്ക് പരാതിയില്ല'; ആനി രാജയെ തള്ളി കാനം

കേരള പൊലീസിനെതിരായ പരാമര്‍ശത്തില്‍ സി.പി.ഐ ദേശീയ നേതാവ് ആനി രാജയെ തള്ളി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ പൊലീസിനെ കുറിച്ച് സി.പി.ഐക്ക് പരാതിയില്ല. അക്കാര്യം ആനി രാജയെ അറിയിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു.

ഇത് പാര്‍ട്ടിയിലെ ആഭ്യന്തര വിഷയമാണ്, വിവാദമാക്കേണ്ട ആവശ്യമില്ല. ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തില്‍ പരാതി ഉന്നയിക്കുമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നിന്ന് ഉണ്ടാകുന്നുണ്ടെന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. ഇതിനായി ആര്‍.എസ്.എസ് ഗാങ് പൊലീസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംശയമെന്നും, മുഖ്യമന്ത്രി വിഷയം ഗൗരവമായി എടുക്കണമെന്നും ആനി രാജ പറഞ്ഞിരുന്നു.

Related Stories

No stories found.
The Cue
www.thecue.in