'കേരളത്തിലെ കൊവിഡ് സാഹചര്യം ഭീതിജനകം'; പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി

'കേരളത്തിലെ കൊവിഡ് സാഹചര്യം ഭീതിജനകം'; പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി

തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേരളത്തിലെ കൊവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ച കോടതി, സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നും നിരീക്ഷിച്ചു. ജസ്റ്റിസ് എ.എന്‍.ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നടപടി.

ഒരാഴ്ചത്തേക്കാണ് പരീക്ഷകള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കണമെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. പരീക്ഷകള്‍ നടത്തുമ്പോള്‍ കേരള സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചിരുന്നോയെന്ന് കോടതി ചോദിച്ചു. സര്‍ക്കാരില്‍ നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ ഹര്‍ജി ഇനി പരിഗണിക്കുന്നത് വരെ പരീക്ഷ നടത്താതിരിക്കാന്‍ ഇടക്കാല സ്റ്റേ അനുവദിക്കുകയാണെന്നും കോടതി അറിയിച്ചു.

രാജ്യത്തെ കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നാണെന്നും, പരീക്ഷ നടത്താനുള്ള തീരുമാനം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി റസൂല്‍ ഷാന്‍ ആണ് ഹര്‍ജി നല്‍കിയിത്.

Related Stories

No stories found.
The Cue
www.thecue.in