'ജയലക്ഷ്മി നല്‍കിയ പേരത്തൈ പ്രധാനമന്ത്രിയുടെ വസതിയില്‍ വളരും'; വലിയ സന്ദേശമെന്ന് സുരേഷ് ഗോപി

'ജയലക്ഷ്മി നല്‍കിയ പേരത്തൈ പ്രധാനമന്ത്രിയുടെ വസതിയില്‍ വളരും'; വലിയ സന്ദേശമെന്ന് സുരേഷ് ഗോപി

പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടി ജയലക്ഷ്മി നല്‍കിയ സമ്മാനം പ്രധാനമന്ത്രിയെ ഏല്‍പ്പിച്ചുവെന്ന് സുരേഷ് ഗോപി എം.പി. പത്തനാപുരം ഗാന്ധി ഭവന്‍ സന്ദര്‍ശനത്തിനിടെ ജയലക്ഷ്മി താന്‍ നട്ടുവളര്‍ത്തിയ പേരത്തൈ സുരേഷ് ഗോപിക്ക് നല്‍കിയിരുന്നു. ജയലക്ഷ്മിക്ക് വാക്ക് നല്‍കിയിരുന്നത് പോലെ പേരത്തൈ പ്രധാനമന്ത്രിക്ക് കൈമാറിയെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇതൊരു വലിയ സന്ദേശമാണ്, പത്തനാപുരത്തു നിന്ന് ഒരു കുഞ്ഞു മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യില്‍ എത്തിയിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാമെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'പത്തനാപുരത്തെ ഒരു വീട്ടുമുറ്റത്ത് ചിന്താശീലയായ ഒരു പെണ്‍കുട്ടി നട്ടുവളര്‍ത്തിയ വൃക്ഷത്തൈ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വളരും. വാക്കുനല്‍കിയിരുന്നതുപോലെ ജയലക്ഷ്മി നല്‍കിയ പേരത്തൈ ഇന്നലെ പ്രധാനമന്ത്രിക്ക് കൈമാറി. സന്തോഷപൂര്‍വ്വം അത് സ്വീകരിച്ച അദ്ദേഹം തന്റെ ഔദ്യോഗിക വസതിയുടെ വളപ്പില്‍ അത് നടാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.

പത്തനാപുരത്തു നിന്ന് ഒരു കുഞ്ഞു മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യില്‍ എത്തിയിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം.'

Related Stories

No stories found.
The Cue
www.thecue.in