സാമ്പത്തിക തട്ടിപ്പ് ആരോപണം: കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകള്‍ ഇ.ഡിക്ക് കൈമാറിയെന്ന് ജലീല്‍

സാമ്പത്തിക തട്ടിപ്പ് ആരോപണം: കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകള്‍ ഇ.ഡിക്ക് കൈമാറിയെന്ന് ജലീല്‍

കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ തെളിവുകള്‍ ഇ.ഡിക്ക് കൈമാറിയെന്ന് കെ.ടി ജലീല്‍. ജലീല്‍ രാവിലെ ഇഡി ഓഫീസിലെത്തിയത് തെളിവുകള്‍ കൈമാറാനാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കെ.ടി ജലീല്‍ തെളിവുകള്‍ കൈമാറിയെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രികയെ മറയാക്കുകയാണെന്നും ഈ കേസില്‍ തെളിവ് നല്‍കാനും മൊഴിയെടുക്കാനുമാണ് തന്നെ നോട്ടീസ് നല്‍കി വിളിപ്പിച്ചതെന്നും കെ.ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

എ.ആര്‍ നഗര്‍ ബാങ്ക് കള്ളപ്പണ നിക്ഷേപ ആരോപണത്തില്‍ ഇന്ന് മൊഴി നല്‍കിയില്ലെന്നും കെ.ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞാലിക്കുട്ടിയേയും മകനെയും ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കുഞ്ഞാലിക്കുട്ടിയേയും സെപ്തംബര്‍ ഏഴാം തിയ്യതി മകനേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.

Related Stories

No stories found.
The Cue
www.thecue.in