അച്ചടക്കമില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല, കേഡര്‍ പാര്‍ട്ടിയാക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് കെ. സുധാകരന്‍

അച്ചടക്കമില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല, കേഡര്‍ പാര്‍ട്ടിയാക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് കെ. സുധാകരന്‍

കേരളത്തിലെ കോണ്‍ഗ്രസില്‍ അച്ചടക്കം കൊണ്ടു വരാനൊരുങ്ങി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. അച്ചടക്കമില്ലാതെ പാര്‍ട്ടിക്ക് നിലനില്‍ക്കാനാവില്ലെന്ന് കണ്ണൂര്‍ ഡി.സി.സി ആസ്ഥാനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ അച്ചടക്കം കുറഞ്ഞുവെന്നും പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലേക്ക് മാറ്റുമെന്നും സുധാകരന്‍ പറഞ്ഞു.

'പാര്‍ട്ടിയില്‍ അച്ചടക്കം ഇല്ല. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് രാഷ്ട്രീയ മണ്ഡലത്തില്‍ നിലനില്‍ക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യ ബോധം നേതാക്കന്മാരുടെയും പാര്‍ട്ടിക്കാരുടെയും മനസില്‍ ഉണ്ടാവണം. പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലേക്ക് മാറ്റും. അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ആര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കും എന്നും അവര്‍ പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിതീര്‍ക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ കെട്ടുകഥകള്‍ പ്രചരിപ്പിക്കരുതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ ഡി.സി.സി നേതൃത്വം ഞായറാഴ്ച ചുമതലയേല്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു. സൈബറിടത്തെ തെറിവിളി അംഗീകരിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in