ടി.പി.ആര്‍ കുറഞ്ഞാല്‍ തിയേറ്ററുകള്‍ തുറക്കുമെന്ന് സജി ചെറിയാന്‍

ടി.പി.ആര്‍ കുറഞ്ഞാല്‍ തിയേറ്ററുകള്‍ തുറക്കുമെന്ന് സജി ചെറിയാന്‍

കേരളത്തില്‍ ടി.പി.ആര്‍ കുറഞ്ഞാല്‍ തിയേറ്റര്‍ തുറക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ടി.പി.ആര്‍ കുറഞ്ഞാല്‍ കേരളത്തില്‍ തിയേറ്റര്‍ തുറക്കുന്നത് പരിഗണിക്കുമെന്ന് സജി ചെറിയാന്‍ പറഞ്ഞത്.

ഓണക്കാലത്ത് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരുന്നു. സംസ്ഥാനത്തെ ടിപിആര്‍ നിരക്ക് എട്ടു ശതമാനത്തിലേക്കെങ്കിലും എത്തിയാല്‍ മാത്രമേ തിയേറ്ററുകള്‍ തുറക്കുന്നത് പരിഗണിക്കുകയുള്ളു എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. തിയേറ്ററുകള്‍ക്ക് വിനോദ നികുതി ഇളവ് നല്‍കുന്നതും പരിഗണനിയിലുണ്ടെന്ന് സജി ചെറിയാന്‍ പറഞ്ഞിരുന്നു.

മുഴുവന്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും തിയേറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് പറഞ്ഞിരുന്നു.

Related Stories

No stories found.
The Cue
www.thecue.in