പ്ലസ് വണ്‍ പ്രവേശനത്തിന് 20 ശതമാനം അധിക സീറ്റുകള്‍; വര്‍ദ്ധനവ് ഏഴു ജില്ലകളില്‍

പ്ലസ് വണ്‍ പ്രവേശനത്തിന് 20 ശതമാനം അധിക സീറ്റുകള്‍; വര്‍ദ്ധനവ് ഏഴു ജില്ലകളില്‍

ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന്20ശതമാനം അധിക സീറ്റുകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം.

തിരുവനന്തപുരം,പാലക്കാട്,കോഴിക്കോട്,മലപ്പുറം,വയനാട്,കണ്ണൂര്‍,കാസര്‍കോട്,എന്നീ7ജില്ലകളിലെ സര്‍ക്കാര്‍,എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍2021വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്എല്ലാ വിഷയങ്ങളിലും20ശതമാനം സീറ്റ് അധികമായി അനുവദിക്കാനാണ് തീരുമാനം.

സംസ്ഥാനത്തെ പത്താം ക്ലാസ് പരീക്ഷയില്‍ റെക്കോഡ് വിജയശതമാനം ഉണ്ടായതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റുകള്‍ ഇല്ലെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. അധിക സീറ്റുകള്‍ അനുവദിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
The Cue
www.thecue.in