'പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?', ബി.ജെ.പിയിലേക്ക് പോകാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാരെ കിട്ടില്ലെന്ന് കെ.സുധാകരന്‍

'പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?', ബി.ജെ.പിയിലേക്ക് പോകാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാരെ കിട്ടില്ലെന്ന് കെ.സുധാകരന്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പടെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബി.ജെ.പി നേതാക്കളുടെ നടപടിയെ വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ബി.ജെ.പി നേതാക്കളുടെ വ്യാമോഹമാണ് ഇതെന്നും, പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്താണ് കാര്യമെന്നും സുധാകരന്‍ ചോദിച്ചു.

'ബി.ജെ.പിയിലേക്ക് പോകാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാരെ കിട്ടില്ല. ഉത്തരേന്ത്യയില്‍ അത് നടന്നിട്ടുണ്ടാകും. അവിടെ ബി.ജെ.പി ശക്തിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ബി.ജെ.പി താഴേക്കാണ് പോകുന്നത്. നെഹ്‌റുവിനെ ആക്ഷേപിക്കുന്ന പാര്‍ട്ടിയിലേക്ക് പോകാന്‍ ഏത് കോണ്‍ഗ്രസുകാരനാണ് തയ്യാറാകുക', കെ.സുധാകരന്‍ ചോദിച്ചു.

ബി.ജെ.പി നേതാക്കളായ എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്‍. പി.കെ.കൃഷ്ണദാസ് തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് നേരത്തെ രംഗത്തെത്തിയിരുന്നു.

'പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?', ബി.ജെ.പിയിലേക്ക് പോകാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാരെ കിട്ടില്ലെന്ന് കെ.സുധാകരന്‍
'നിരവധി സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിയിലെത്തിയിട്ടുണ്ട്', രമേശ് ചെന്നിത്തലയെ സ്വാഗതം ചെയ്ത് എ.എന്‍.രാധാകൃഷ്ണന്‍

Related Stories

No stories found.
The Cue
www.thecue.in