കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതായി സംശയം; രൂക്ഷ വിമര്‍ശനവുമായി ആനി രാജ

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതായി സംശയം;  രൂക്ഷ വിമര്‍ശനവുമായി ആനി രാജ

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് സി.പി.ഐ നേതാവ് ആനി രാജ. സമീപകാലത്തെ പൊലീസിന്റെ പല ഇടപെടലുകളും ഇത്തരത്തില്‍ സംശയിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നും ആനി രാജ പറഞ്ഞു.

ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പൊലീസ് ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തുന്നതായും അവര്‍ ആരോപിച്ചു.

ഗാര്‍ഹിക പീഡനം നിയമം സംസ്ഥാനത്ത് കാര്യക്ഷമമായി നടക്കുന്നില്ലെന്നും അതിനായി പ്രത്യേക വകുപ്പ് വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസുകാര്‍ക്ക് ഗാര്‍ഹിക പീഡന നിയമവുമായി ബന്ധപ്പെട്ട് ഒരു നിയമാവബോധം ഉണ്ടാക്കികൊടുക്കണമെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മുന്നില്‍ ആവശ്യമായി അവതരിപ്പിക്കുമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.

'' പ്രത്യേക വനിതാ ശിശുക്ഷേമ മന്ത്രാലയം രൂപീകരിക്കണം. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുണ്ടാകണമെന്ന ആവശ്യം മാധ്യമങ്ങള്‍ മുഖാന്തരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അറിയിക്കുകയാണ്,'' ആനി രാജ പറഞ്ഞു. ആറ്റിങ്ങലിലെ സംഭവത്തില്‍ പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണം. എല്ലാവരും കണ്ട കാര്യത്തില്‍ എന്ത് അന്വേഷണമാണ് പൊലീസ് മേധാവി നടത്തുന്നത് എന്നും ആനി രാജ ചോദിച്ചു.

Related Stories

No stories found.
The Cue
www.thecue.in