'പിണറായി ചങ്കുറപ്പുള്ള നേതാവ്, ചെരുപ്പ് നക്കേണ്ടി വന്നാല്‍ നക്കും, അത് അഭിമാനം'; എ.വി.ഗോപിനാഥ്

'പിണറായി ചങ്കുറപ്പുള്ള നേതാവ്, ചെരുപ്പ് നക്കേണ്ടി വന്നാല്‍ നക്കും, അത് അഭിമാനം'; എ.വി.ഗോപിനാഥ്

കോണ്‍ഗ്രസ് വിടുന്നുവെന്ന പ്രഖ്യാപനത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എ.വി.ഗോപിനാഥ്. കേരളത്തിലെ സമുന്നതനായ ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും, അദ്ദേഹത്തിന്റെ ചെരുപ്പ് നക്കേണ്ടി വന്നാല്‍ നക്കുമെന്നും ഗോപിനാഥ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. പിണറായിയുടെ വീട്ടില്‍ എച്ചില്‍ നക്കേണ്ടി വരുമെന്ന മുന്‍ എം.എല്‍.എ അനില്‍ അക്കരയുടെ വിമര്‍ശനത്തിന് മറുപടിയായിരുന്നു പ്രതികരണം.

ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അനില്‍ അക്കരയുടെ വിമര്‍ശനം. പിണറായിയുടെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടകാലം കഴിയേണ്ടി വരുമെന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അനില്‍ അക്കര പ്രതികരിച്ചത്.

'അനില്‍ അക്കരയുടെ അഭിപ്രായത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു, എന്റെ ചെരുപ്പ് നക്കാന്‍ വന്നവരുടെ കൂട്ടത്തില്‍ അദ്ദേഹവും ഉണ്ടാകാം. വന്നത് രാത്രിയായതുകൊണ്ട് ഞാനത് കണ്ടില്ല. പക്ഷെ ഞാന്‍ അഭിമാനത്തോടെ പറയുന്നു, കേരളത്തിലെ സമുന്നതനായ, ചങ്കുറപ്പുള്ള, തന്റേടമുള്ള മുഖ്യമന്ത്രിയുടെ ചെരുപ്പ് നക്കാന്‍ കോണ്‍ഗ്രസുകാരനായ ഗോപിനാഥ് പോകേണ്ടി വരുമെന്ന് പറഞ്ഞാല്‍ അതില്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്ന ഒരാളാണ് ഞാന്‍. നക്കേണ്ടി വന്നാല്‍ നക്കും.

പിണറായി അത്യുന്നതനായ നേതാവാണ്, ചന്ദ്രനെ കണ്ട് പട്ടി കുരച്ചിട്ട് എന്താ കാര്യം. ചന്ദ്രന്‍ പിണറായി ഞാന്‍ പട്ടി, അദ്ദേഹത്തെ കണ്ട് ഞാന്‍ കുരച്ചിട്ട് വല്ല കുഴപ്പവുമുണ്ടോ? കേരളത്തിലെ ലക്ഷങ്ങള്‍ അനുകൂലിച്ച് അധികാരത്തിലെത്തിയ ആളല്ലെ അദ്ദേഹം', ഗോപിനാഥ് പറഞ്ഞു.

ഇനി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരു സ്ഥാനവും താന്‍ സ്വീകരിക്കില്ലെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു. മറ്റൊന്നും ലഭിക്കാന്‍ വേണ്ടിയല്ല രാജിവെച്ചത്, കോണ്‍ഗ്രസിന്റെ മുന്നോട്ട് പോക്കിന് താന്‍ തടസ്സമാകുന്നുവെന്ന തോന്നല്‍ കൊണ്ടാണ് രാജി പ്രഖ്യാപനമെന്നും ഗോപിനാഥ് വ്യക്തമാക്കി.

'പിണറായി ചങ്കുറപ്പുള്ള നേതാവ്, ചെരുപ്പ് നക്കേണ്ടി വന്നാല്‍ നക്കും, അത് അഭിമാനം'; എ.വി.ഗോപിനാഥ്
'കോണ്‍ഗ്രസിലെ പ്രത്യേക ജനുസ്സ് ആണ് ഞാന്‍', രാജി പ്രഖ്യാപിച്ച് എ.വി ഗോപിനാഥ്

Related Stories

No stories found.
logo
The Cue
www.thecue.in