രാജ്യത്തെ മികച്ച മുഖ്യമന്ത്രി സ്റ്റാലിന്‍; മൂന്നാമത് പിണറായി

രാജ്യത്തെ മികച്ച മുഖ്യമന്ത്രി സ്റ്റാലിന്‍; മൂന്നാമത് പിണറായി

രാജ്യത്തെ മികച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെന്ന് സര്‍വ്വേ. 42 ശതമാനം പേരുടെ പിന്തുണയാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് ലഭിച്ചതെന്ന് ഇന്ത്യ ടുഡേ മാഗസിന്‍ നടത്തിയ 'മൂഡ് ഓഫ് നേഷന്‍' സര്‍വ്വേ പറയുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാമതാണ്. 35 ശതമാനം വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 38 ശതമാനം ആളുകളുടെ പിന്തുണ ലഭിച്ച ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണ് രണ്ടാം സ്ഥാനത്ത്.

അതത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വേ നടത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ(31%), ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി(30%), അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വശര്‍മ(29) എന്നിവരാണ് നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴാം സ്ഥാനത്താണ്.

രാജ്യത്തെ മികച്ച മുഖ്യമന്ത്രി സ്റ്റാലിന്‍; മൂന്നാമത് പിണറായി
മോദിയുടെ ജനപിന്തുണ കുത്തനെ ഇടിഞ്ഞു; തിരിച്ചടിയായത് കൊവിഡ്, പിന്തുണ 66ല്‍ നിന്ന് 24 ശതമാനമായെന്ന് സര്‍വ്വേ

സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ത്യാടുഡേ മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും രാജ്യത്തെ ജനങ്ങളുടെ പ്രധാന ആശങ്കയായി മാറിയെന്ന് സൂചിപ്പിക്കുന്നതാണ് മാഗസിന്റെ കവര്‍ ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in