ഇ ബുള്‍ ജെറ്റ് കേസില്‍ സമൂഹമാധ്യങ്ങളിലൂടെ പൊലീസിനെ അസഭ്യം പറഞ്ഞു; 'പൊളിസാനം' റിച്ചാര്‍ഡ് റിച്ചു അറസ്റ്റില്‍

റിച്ചാര്‍ഡ് റിച്ചു
റിച്ചാര്‍ഡ് റിച്ചു

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിന് പൊലീസിനെ സമൂഹമാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ റിച്ചാര്‍ഡ് റിച്ചു അറസ്റ്റില്‍. പൊളിസാനം എന്ന അപരനാമത്തിലാണ് റിച്ചാര്‍ഡ് റിച്ചു സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്.

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഇയാള്‍ രൂക്ഷമായ ഭാഷയില്‍ അസഭ്യം പറയുകയായിരുന്നു. പൊലീസിന് നേരെ അക്രമം നടത്താനും ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരുന്നു.

ചൊവ്വാഴ്ച ഇ ബുള്‍ ജെറ്റ് വ്ളോഗര്‍ സഹോദരന്മാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3,500 രൂപ വീതം കോടതിയില്‍ പിഴയൊടുക്കാനും കോതി നിര്‍ദേശിച്ചിരുന്നു. 25000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലായിരുന്നു കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

നിയമലംഘനങ്ങള്‍ക്ക് പിഴ നല്‍കാമെന്നും ജാമ്യം അനുവദിക്കണമെന്നും വ്ളോഗര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

ആര്‍ടിഒ ഓഫീസില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ തുക എത്രയാണോ അത് ഒടുക്കാമെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്. അഡീഷണല്‍ പബ്ലിക്ക് പ്രൊസിക്യൂട്ടറോട് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം എന്തൊക്കെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും അതിന്റെ തുക എത്രയാണ് എന്നത് ബോധ്യപ്പെടുത്താനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പിഴയിട്ടിരിക്കുന്നത്

റിച്ചാര്‍ഡ് റിച്ചു
ഒരു ലക്ഷത്തിലധികം മനുഷ്യരെ കുടിയൊഴിപ്പിക്കേണ്ടി വരും, കെ റെയില്‍ ഉപേക്ഷിക്കണമെന്ന് ഗിവര്‍ഗീസ് മാര്‍ കൂറിലോസ്

പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കല്‍, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഇവരെ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. വ്‌ളോഗര്‍മാരുടെ അറസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. വാന്‍ലൈഫ് യാത്രകള്‍ നടക്കുന്ന ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ ട്രാവലര്‍ കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.

അതേസമയം കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് പൊലീസിന്റെ നീക്കമെന്നും പൊലീസ് മര്‍ദ്ദിച്ചെന്നും ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ അഭിഭാഷകന്‍ മുഹമ്മദ് ഫൗസ് കോടതിയില്‍ പറഞ്ഞിരുന്നു. ചുമലിലും കൈക്കും പരിക്കുള്ളതായി എബിനും ലിബിനും മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിരുന്നു. ഭീകരവാദികളോട് പെരുമാറുന്നത് പോലെ പൊലീസും ആര്‍ടിഒ ഓഫീസറും പ്രവര്‍ത്തിച്ചുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in