മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി; ഒരാള്‍ പിടിയില്‍

മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഫോണില്‍ ഭീഷണി സന്ദേശം അയച്ചയാള്‍ പൊലീസ് പിടിയില്‍. കോട്ടയം വൈക്കത്തുള്ള ശിവകുമാറാണ് പിടിയിലായത്. എറണാകുളം ഹില്‍പാലസ് പൊലീസാണ് ഇയാളെ പിടികൂടിയത്.

രണ്ട് ദിവസം മുന്‍പാണ് ആദ്യ ഭീഷണി സന്ദേശം ലഭിക്കുന്നത്. ക്ലിഫ് ഹൗസില്‍ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശത്തിന്റെ ഉള്ളടക്കം.

കോട്ടയത്ത് ഒരാളെ പൊലീസ് മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഇതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം, അല്ലാത്തപക്ഷം മുഖ്യമന്ത്രി പിണറായി വിജയനെ കൈകാര്യം ചെയ്യുമെന്നാണ് ഇന്ന് വന്ന സന്ദേശത്തില്‍ പറയുന്നത്.

ബിസിനസ് തകര്‍ന്ന് മാനസിക സംഘര്‍ഷം നേരിടുന്നയാളാണ് ഇയാളെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in