ബലാത്സംഗകേസിലെ പിടികിട്ടാപ്പുള്ളിയെ ഫേസ്ബുക്ക് ഫ്രണ്ടാക്കി ചാറ്റിലൂടെ പിടികൂടി വനിതാ എസ്.ഐ

ബലാത്സംഗകേസിലെ 
പിടികിട്ടാപ്പുള്ളിയെ ഫേസ്ബുക്ക് ഫ്രണ്ടാക്കി ചാറ്റിലൂടെ പിടികൂടി വനിതാ എസ്.ഐ

ന്യൂഡല്‍ഹി: ബലാത്സംഗ കേസിലെ പിടികിട്ടാപ്പുള്ളിയെ ഫേസ്ബുക്കിലൂടെ പിടികൂടി ഡല്‍ഹി ദാബ്രി പൊലീസ്. എസ്.ഐ പ്രിയങ്ക സെയ്‌നിയുടെ നേതൃത്വത്തില്‍ പ്രതിയെ എഫ്.ബി ഫ്രണ്ടാക്കി വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു.

പേരും വിലാസവും നമ്പറുമെല്ലാം മാറ്റി പലയിടങ്ങളിലായി താമസിച്ച് വരികയായിരുന്നു പ്രതി. ഡല്‍ഹി മഹാവീല്‍ എന്‍ക്ലേവ് സ്വദേശി ആകാശ് ജെയിനാണ് പിടിയിലായത്.

പതിനാറ് വയസുകാരി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായതായി ആശുപത്രി അധികൃതരാണ് ദാബ്രി പൊലീസിനെ അറിയിച്ചത്.

ഫേസ്ബുക്ക് വഴി പ്രതിയെ കണ്ടെത്താമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചതും പ്രിയങ്ക സെയ്‌നിയാണ്. വിവിധ ഇടങ്ങളിലായി ആറ് പെണ്‍കുട്ടികളെ പ്രണയം നടിച്ച് ആകാശ് ജെയിന്‍ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍

Related Stories

No stories found.
The Cue
www.thecue.in