ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സ്‌കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുകൂല നിയമോപദേശം ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭാവി നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അനാവശ്യ വിവിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റ് താത്പര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ഒരു കുറവുമുണ്ടാകില്ല.

പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളാണ് മാറി വരുന്ന സര്‍ക്കാരുകള്‍ നടപ്പിലാക്കിയത്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അനാവശ്യ വിവാദത്തിന് ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആനുകൂല്യങ്ങള്‍ ലഭിക്കാതായി എന്ന പരാതി എങ്ങനെ വന്നുവെന്നറിയില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള മറച്ചുവെക്കലുകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇംപ്ലിമെന്റേഷന്‍ സെല്‍ രൂപീകരിക്കണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ വിഭാഗത്തിന് വേണ്ടി കോശി കമ്മീഷന്‍ സമര്‍പ്പിക്കുന്ന ശിപാര്‍ശകള്‍ നടപ്പാക്കണമെന്നാണ് തങ്ങളുടെ നിലപാട് എന്നാണ് എം.കെ മുനീര്‍ സഭയില്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in