ആഴ്ചയില്‍ ആറു ദിവസം തുറക്കാം; ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും, ഓണത്തിനും സ്വാതന്ത്ര്യ ദിനത്തിനും ഇളവ്

ആഴ്ചയില്‍ ആറു ദിവസം തുറക്കാം;
ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും, ഓണത്തിനും സ്വാതന്ത്ര്യ ദിനത്തിനും ഇളവ്

ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ മാറ്റി. നിയമസഭയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജാണ് പുതുക്കിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചത്. ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. ഓണത്തിനും സ്വാതന്ത്ര്യദിനത്തിനും ഞായറാഴ്ച ലോക്ക്ഡൗണുണ്ടാകില്ല.

ആയിരം പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ച് ഇനി നിയന്ത്രണം ഏര്‍പ്പെടുത്തുക. ആള്‍ക്കൂട്ട നിരോധനം തുടരും.

വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി നാല്‍പത് പേര്‍ക്കാകും പ്രവേശനം.

വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍ക്കാകും പങ്കെടുക്കാനാകുക. കടകളുടെ പ്രവര്‍ത്തനസമയം രാത്രി 9 മണി വരെ നീട്ടി.

Related Stories

No stories found.
The Cue
www.thecue.in