ജോലിക്ക് 2021ല്‍ ബിരുദമെടുത്തവര്‍ വേണ്ടെന്ന് എച്ച്.ഡി.എഫ്,സിയുടെ പരസ്യം; വിവാദത്തിന് പിന്നാലെ തിരുത്തി

ജോലിക്ക് 2021ല്‍ ബിരുദമെടുത്തവര്‍ വേണ്ടെന്ന് എച്ച്.ഡി.എഫ്,സിയുടെ പരസ്യം; വിവാദത്തിന് പിന്നാലെ തിരുത്തി

മധുര: 2021ല്‍ ബിരുദം പൂര്‍ത്തിയാക്കിയവരെ ജോലിക്ക് വേണ്ടെന്ന് പത്രപരസ്യം നല്‍കി എച്ച്.ഡി.എഫ്.സി ബാങ്ക്. മധുരയിലെ വിവിധ ഇടങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടിക്കൊണ്ട് നല്‍കിയ പത്രപരസ്യത്തിലാണ് വിവാദ പരാമര്‍ശം.

വാക്ക് ഇന്‍ ഇന്റര്‍വ്യുവിനായി നല്‍കിയിരിക്കുന്ന പത്രപരസ്യത്തില്‍ 2021ല്‍ പാസായവര്‍ അര്‍ഹരല്ല എന്നായിരുന്നു എഴുതിയിരുന്നത്. പരസ്യം വിവാദമായതിന് പിന്നാലെ ബാങ്ക് വിശദീകരണവുമായി മുന്നോട്ട് വരികയും തിരുത്തുകയും ചെയ്തു.

പരസ്യം തയ്യാറാക്കുന്നതിനിടെയുണ്ടായ അക്ഷരപിശകാണെന്നും അതില്‍ ഖേദിക്കുന്നുവെന്നുമായിരുന്നു ബാങ്കിന്റെ വിശദീകരണം. പിന്നീട് പരസ്യം തിരുത്തി 2021ല്‍ പാസായവരും അര്‍ഹരാണ് എന്നച്ചടിച്ച് മറ്റൊരു പരസ്യം കൂടി എച്ച്.ഡി.എഫ്.സി ബാങ്ക് ഇറക്കി.

Related Stories

No stories found.
The Cue
www.thecue.in