കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഞങ്ങളും ധനസഹായം നല്‍കും; പാലാ അതിരൂപതയ്ക്ക് പിന്നാലെ പത്തനംതിട്ടയും

കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഞങ്ങളും ധനസഹായം നല്‍കും;  പാലാ അതിരൂപതയ്ക്ക് പിന്നാലെ പത്തനംതിട്ടയും

പാലാരൂപതയ്ക്ക് പിന്നാലെ നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്ത് സീറോ മലബാര്‍ സഭ പത്തനംതിട്ട രൂപതയുടെ സര്‍ക്കുലര്‍. രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങള്‍ക്കാണ് സഹായം ലഭിക്കുക.

നാലാമത്തെ കുഞ്ഞിന് ജനനം മുതല്‍ പ്രസവ ചെലവിലേക്കും സഭ സഹായം നല്‍കും. ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഭാ സ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണനയും ലഭിക്കും. രണ്ടായിരത്തിന് ശേഷം വിവാഹിതരായ പത്തനംതിട്ട രൂപതാംഗങ്ങളായ ദമ്പതികള്‍ വലിയ കുടുംബങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനവും പിന്തുണയും രൂപത നല്‍കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. രൂപതയുടെ സ്‌കൂളുകളില്‍ അഡ്മിഷന് മുന്‍ഗണനയും ഈ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കുണ്ടാകും.

കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്പതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് പ്രോത്സാഹനം എന്ന് രൂപത അധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് സര്‍ക്കുലറില്‍ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈന പോലും തെറ്റയാ ജനന നിയന്ത്രണത്തിന്റെ കെടുതികള്‍ അനുവഭിച്ചുക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനേക്കാള്‍ ആശങ്കാജനകമാണ് പത്തനതിട്ട ജില്ലയുടെ അവസ്ഥയെന്നും സര്‍ക്കുലറില്‍ പറയുന്നു.

നേരത്തെ കൂടുതല്‍ കുട്ടികള്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പാലാ അതിരൂപതയുടെ സര്‍ക്കുലര്‍ വലിയ വിവാദം തീര്‍ത്തിരുന്നു. പ്രതിമാസം ധനസഹായം, സ്‌കോളര്‍ഷിപ്പ്, ആശുപത്രി സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ആനുകൂല്യമായി പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in