ശിവന്‍കുട്ടിയുടെ രാജിക്കായി പ്രതിപക്ഷം, സഭക്ക് പുറത്തേക്കും പ്രതിഷേധം കടുപ്പിക്കും

ശിവന്‍കുട്ടിയുടെ രാജിക്കായി പ്രതിപക്ഷം, സഭക്ക് പുറത്തേക്കും പ്രതിഷേധം കടുപ്പിക്കും

നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രാജി വെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം. ശിവന്‍കുട്ടിയുടെ രാജിയാവശ്യപ്പെട്ട് പി.ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബാര്‍ കോഴ ആരോപണത്തില്‍ കെ.എം മാണി രാജി വച്ചത് ഹൈക്കോടതി പരാമര്‍ശത്തിന്‍മേല്‍ ആണെങ്കില്‍ സുപ്രീം കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായ സാഹചര്യത്തില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം ഒഴിയണമെന്നാണ് പ്രതിപക്ഷ ആവശ്യം. മന്ത്രി ശിവന്‍കുട്ടി പനിയായതിനാല്‍ ഇന്ന് സഭയിലെത്തിയില്ല. മുഖ്യമന്ത്രിയാണ് അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കിയത്. ശിവന്‍കുട്ടി രാജിവെക്കേണ്ട നിലപാടിലാണ് ഇടതുമുന്നണിയും സിപിഎമ്മും. പൊതുമുതല്‍ നശിപ്പിച്ച മന്ത്രി എങ്ങനെയാണ് പദവിയില്‍ തുടരുന്നതെന്ന് പ്രതിപക്ഷം ചോദിക്കുന്നു.

ശിവന്‍കുട്ടിയുടെ രാജിക്കായി പ്രതിപക്ഷം, സഭക്ക് പുറത്തേക്കും പ്രതിഷേധം കടുപ്പിക്കും
ശിവന്‍കുട്ടിയുടെ ഉറഞ്ഞുതുള്ളല്‍ വിക്ടേഴ്‌സ് കാണിച്ചാല്‍ കുട്ടികള്‍ ഹരം കൊള്ളുമെന്ന് പി.ടി തോമസ്

നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും യുഡിഎഫിന്റെയും തീരുമാനം. സംസ്ഥാനവ്യാപകമായി മണ്ഡലാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നാളെ വൈകിട്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. കെ.എം.മാണിക്കെതിരായ ബാര്‍ക്കോഴ കേസ് ഉയര്‍ത്തി അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെതിരെ നിയമസഭയില്‍ അക്രമം നടത്തിയ കേസിലാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സുപ്രീംകോടതി വിധി വന്നിട്ടുള്ളത്. ഇത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യുഡിഎഫിന്റെ കൂട്ടായ തീരുമാനം. കെ.എം മാണിയുടെ രാജിയാവശ്യപ്പെട്ടുള്ള നിയമസഭാ കയ്യാങ്കളി വീണ്ടും ചര്‍ച്ചയാക്കുന്നത് ഇപ്പോള്‍ ഇടതുമുന്നണിയുടെ ഭാഗമായ കേരളാ കോണ്‍ഗ്രസ് എമ്മിനെ കൂടി പ്രതിരോധത്തിലാക്കുമെന്ന ചിന്തയിലാണ് യുഡിഎഫ് നേതൃത്വം.

മുഖ്യമന്ത്രി സഭയില്‍ നല്‍കിയ മറുപടി

നിയമനിര്‍മ്മാണ സഭ ഒരു പരമാധികാര സഭയാണ്. അതിലെ നടപടിക്രമങ്ങളുടെ, ചട്ടങ്ങളുടെ കസ്റ്റോഡിയന്‍ ആത്യന്തികമായി നിയമസഭാ സ്പീക്കറാണ്, സഭ തന്നെയാണ്. സഭയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സഭയില്‍ തീരണം. അതിനെ പുറത്തേക്ക് കൊണ്ടുപോയാല്‍ അത് സഭയുടെ പരമാധികാരത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന പ്രവണതകളെയാവും ശക്തിപ്പെടുത്തുക. ഇവിടെ സഭയില്‍ ഉണ്ടായ പ്രശ്നങ്ങളില്‍ സ്പീക്കര്‍ തീര്‍പ്പ് കല്‍പ്പിച്ചതാണ്, നടപടിയെടുത്തതാണ്. ആ നടപടി നിലനില്‍ക്കെ സഭയിലെ കാര്യങ്ങളെ കേസിലേക്ക് വലിച്ചിഴച്ചത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ എന്നത് നമ്മുടെ നിയമസങ്കല്‍പ്പത്തിന്റെ അടിസ്ഥാന നിയമതത്വങ്ങള്‍ക്കു തന്നെ എതിരാണ്. സഭയില്‍ നിന്ന് ബന്ധപ്പെട്ട അംഗങ്ങളെ അന്നത്തെ സ്പീക്കര്‍ സസ്പെന്റ് ചെയ്തതാണ്. അത് ഒരു ശിക്ഷാനടപടിയാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള സസ്പെന്‍ഷന്‍പോലെയല്ല സഭയില്‍ നിന്നുള്ള സസ്പെന്‍ഷന്‍. സഭയിലെ ശിക്ഷതന്നെയാണ്. അതാണ് ഭരണഘടന വിഭാവനം ചെയ്ത അധികാരവിഭജനത്തിന്റെ അടിസ്ഥാന പ്രമാണം.

Related Stories

No stories found.
logo
The Cue
www.thecue.in