നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാനാകില്ലെന്ന് സുപ്രീം കോടതി; സർക്കാരിന്റെ അപേക്ഷ തള്ളി

നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാനാകില്ലെന്ന് സുപ്രീം കോടതി; സർക്കാരിന്റെ അപേക്ഷ  തള്ളി

നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാനാകില്ലെന്ന് സുപ്രീം കോടതി. നിയമസഭയിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണെന്ന് പറഞ്ഞ കോടതി സർക്കാരിന്റെ ഹരജി തള്ളുകയായിരുന്നു.

ഇത്തരം പ്രവൃത്തികൾ അം​ഗീകരിക്കാനാകില്ല, കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമസഭയിൽ നടന്നത് ക്രിമിനൽ നടപടിയാണ്. അതുകൊണ്ട് തന്നെ അത് അവസാനിപ്പിക്കാനുള്ള അവകാശം സർക്കാരിനില്ല. ക്രിമിനിൽ കേസ് പിൻവലിക്കാനുള്ള അപേക്ഷ ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ‍ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ജനപ്രതിനിധികൾക്ക് എപ്പോഴും പ്രത്യേക പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും ബെഞ്ച് പറഞ്ഞു. ഇതോടെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുൾപ്പെടെയുള്ളവർ കേസിൽ വിചാരണ നേരിടേണ്ടി വരും. കെടി.ജലീൽ, ഇ.പി ജയരാജൻ, സികെ സദാശിവൻ, കെ.അജിത്ത് തുടങ്ങിയവരും കേസിൽ വിചാരണ നേരിടണം.

Related Stories

No stories found.
logo
The Cue
www.thecue.in