അയ്യനെ കെട്ടിക്കാന്‍ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം; തൃപ്പൂണിത്തറയില്‍ സ്വരാജിന്റെ ഹര്‍ജിയില്‍ ബാബുവിന് ഹൈക്കോടതി നോട്ടീസ്

അയ്യനെ കെട്ടിക്കാന്‍ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം; തൃപ്പൂണിത്തറയില്‍ സ്വരാജിന്റെ ഹര്‍ജിയില്‍ ബാബുവിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: തൃപ്പൂണിത്തറയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് സിപിഐഎം നേതാവും തൃപ്പൂണിത്തറ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം. സ്വരാജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കെ.ബാബു എം.എല്‍.എയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.

ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി കെ.ബാബു വോട്ട് ചോദിച്ചുവെന്നാണ് സ്വരാജിന്റെ ഹരജിയിലെ പ്രധാന ആരോപണം.

ജൂണ്‍ പതിനഞ്ചിന് സ്വരാജ് സമര്‍പ്പിച്ച ഹരജിയിലാണ് കെ.ബാബുവിന് ഹൈക്കോടതി നോട്ടീസയച്ചിരിക്കുന്നത്. കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്റെ ആവശ്യം.

'' അയ്യനെ കെട്ടിക്കാന്‍ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്നെഴുതിയ ചുമരെഴുത്തുകള്‍ പോലുമുണ്ടായി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പലയിടത്തും വിതരണം ചെയ്ത സ്ലിപ്പുകളില്‍ അയ്യപ്പന് ഒരു വോട്ട് എന്ന തരത്തില്‍ അച്ചടിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാബുവിന്റെ പേരും ചിഹ്നവുമെഴുതിയ സ്ലിപ്പുകളിലായിരുന്നു ഇങ്ങനെ എഴുതിയിരുന്നത്. മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ബാബു നേരിട്ടെത്തി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്നും സ്വരാജ് ഹര്‍ജിയില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in