പൊതുസ്ഥലത്തെ ഭിക്ഷാടനം നിരോധിക്കാന്‍ പറ്റില്ല, ദാരിദ്രം ഒരു യാഥാര്‍ത്ഥ്യമാണ്: സുപ്രീംകോടതി

പൊതുസ്ഥലത്തെ ഭിക്ഷാടനം നിരോധിക്കാന്‍ പറ്റില്ല, ദാരിദ്രം ഒരു യാഥാര്‍ത്ഥ്യമാണ്: സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും ഭിക്ഷാടനം സംബന്ധിച്ച വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിലെ ഭിക്ഷാടനം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നു എന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ദാരിദ്രം ഇല്ലായിരുന്നുവെങ്കില്‍ ആരും ഭിക്ഷയാചിക്കാന്‍ പോകില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഭിക്ഷയെടുക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കി കൊണ്ടുള്ള പുനരധിവാസം ഉണ്ടാകണമെന്നും കോടതി.

യാചകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കൈമാറാന്‍ കോടതി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in