അനന്യയുടെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി

അനന്യയുടെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി

കൊച്ചിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്വിയറിഥം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സര്‍ജറി പരാജയപ്പെട്ടതിലുള്ള ദുസഹമായ ശാരീരിക മാനസിക സാമ്പത്തിക അവസ്ഥയെ തുടര്‍ന്നാണ് അനന്യയുടെ മരണമെന്നും ട്രാന്‍ജെന്‍ഡര്‍ കൂട്ടായ്്മ ആരോപിക്കുന്നു.

ഇന്നലെയാണ് കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയും ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയുമായ അനന്യ കുമാരി അലക്‌സിനെ എറണാകുളത്തെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ അനന്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്ന് അനന്യയും സുഹൃത്തുക്കളും ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ വിദഗ്ധ പാനല്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ക്വിയറിഥം പ്രസിഡന്റ് പ്രിജിത്ത് പി.കെ ആവശ്യപ്പെട്ടു. ക്വിയറിഥം ആരോഗ്യമന്ത്രി വീണ ജോര്‍ജിനും പരാതി നല്‍കിയിട്ടുണ്ട്.

സർക്കാർ സംവിധാനമൊരുക്കണം

കേരളത്തിലെ ആദ്യത്തെ ട്രാൻസ് RJ യും മേക്കപ്പ് ആർട്ടിസ്റ്റുമെന്ന പോലെ പൊതു തെരഞ്ഞെടുപ്പിൽ ജനവിധി തേടിയ ആക്ടിവിസ്റ്റുമായിരുന്നു അനന്യ. ഇത്രയും ശേഷിയും പ്രതിഭയുമുള്ള ഒരു ട്രാൻസ് വ്യക്തിക്ക് പോലും അതിജീവിക്കാൻ കഴിയാത്തതാണ് നമ്മുടെ വ്യവസ്ഥയെന്ന് അനന്യയുടെ മരണം നമ്മെ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നുണ്ടെന്ന് കെ.കെ.രമ എം.എല്‍.എ.

ലിംഗമാറ്റ ശസ്ത്രക്രിയയുടെ പാകപ്പിഴകൾ അവരുടെ ശാരീരികാരോഗ്യത്തെ വല്ലാതെ ബാധിച്ചതായി മാധ്യമ വാർത്തകളിൽ നിന്നറിയുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയകളുടെ സുരക്ഷയും വൈദഗ്ധ്യവും മുന്നൊരുക്കങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താൻ സർക്കാർ സംവിധാനമൊരുക്കണംകാരണം , പല തരത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ലിംഗ/ ലൈംഗിക ന്യൂനപക്ഷങ്ങൾ ചൂഷണം ചെയ്യപ്പെടാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. അനന്യയുടെ പരാതിയുടെ മേലും അന്വേഷണവും നടപടികളും ഉണ്ടാവണം.

No stories found.
The Cue
www.thecue.in