അഡ്വ.ജയശങ്കറിനെ സിപിഐ പുറത്താക്കി, പ്രതികരിക്കാനില്ലെന്ന് എ. ജയശങ്കര്‍

അഡ്വ.ജയശങ്കറിനെ സിപിഐ പുറത്താക്കി, പ്രതികരിക്കാനില്ലെന്ന് എ. ജയശങ്കര്‍

പത്രങ്ങളിലൂടെയും ചാനലിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും സിപിഐയെയും ഇടതുമുന്നണിയെയും നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടി അഡ്വക്കേറ്റ് എ.ജയശങ്കറിനെ സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി.

യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും തന്റെ അസാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനമെന്നും അഡ്വക്കേറ്റ് ജയശങ്കര്‍ ദ ക്യു'വിനോട് പ്രതികരിച്ചു. കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ജയശങ്കര്‍.

സിപിഐ ഹൈക്കോടതി അഭിഭാഷകരുടെ ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറിനെ ഒഴിവാക്കിയത്. 2020ല്‍ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സിപിഐ കൂടി കക്ഷിയായ ഇടതുമുന്നണി സര്‍ക്കാരിനെതിരെയും സിപിഐഎം നേതാക്കള്‍ക്കെതിരെയും ചാനല്‍ ചര്‍ച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും ജയശങ്കര്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നതിനെ ചൊല്ലി സിപിഎം നേതാക്കള്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ജയശങ്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളും സിപിഐഎം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു.

No stories found.
The Cue
www.thecue.in