മോദിക്കെതിരായ ട്വീറ്റ്;  ഇന്ത്യാ ടുഡെ ഗ്രൂപ്പിന്റെ ആജ് തക്കില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകനെ പിരിച്ചുവിട്ടു

മോദിക്കെതിരായ ട്വീറ്റ്; ഇന്ത്യാ ടുഡെ ഗ്രൂപ്പിന്റെ ആജ് തക്കില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകനെ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിനെ തുടര്‍ന്ന് ഇന്ത്യാ ടുഡെ ഗ്രൂപ്പിന്റെ ആജ് തക്കില്‍ നിന്ന് പിരിച്ചുവിട്ടുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ ശ്യാം മീരാ സിംഗ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് പിരിച്ചു വിട്ട വിവരം അറിയിച്ചത്. ടെര്‍മിനേഷന്‍ ലെറ്ററും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് രണ്ട് ട്വീറ്റുകള്‍ ചെയ്തതിനാണ് ഇന്ത്യാ ടുഡെ ഗ്രൂപ്പിന്റെ ആജ് തക്കില്‍ നിന്ന് തന്നെ പിരിച്ചുവിട്ടതെന്ന് അദ്ദേഹം ട്വിറ്ററില്‍ എഴുതി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹുമാനിക്കണമെന്ന് പറയുന്നവര്‍ ആദ്യം മോദിയോട് പ്രധാനമന്ത്രി പദവിയെ ബഹുമാനിക്കാന്‍ പറയണന്നൊണ് ശ്യാം മീര സിംഗ് ട്വീറ്റ് ചെയ്തത്.മറ്റൊരു ട്വീറ്റില്‍ മോദി നാണമില്ലാത്ത പ്രധാനമന്ത്രിയാണെന്നും പറയുന്നുണ്ട്.

മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍ തെറ്റിച്ചുവെന്നാണ് എച്ച്.ആര്‍ ടെര്‍മിനേഷന്‍ ലെറ്ററില്‍ പറയുന്നത്. കമ്പനിയുടെ പോളിസികള്‍ ലംഘിച്ചതുകൊണ്ട് തന്നെ ഇന്ത്യാ ടുഡെ ഗ്രൂപ്പില്‍ ശ്യാം മീര സിംഗിന് തുടരാനാകില്ലെന്നും ഇമെയിലില്‍ പറയുന്നു.

No stories found.
The Cue
www.thecue.in