കൊവിഡ് ലാബ് ലീക്കിനെ തള്ളിക്കളഞ്ഞത് അപക്വമായി പോയെന്ന് തുറന്ന് സമ്മതിച്ച് ഡബ്ല്യുഎച്ച്ഒ മേധാവി

കൊവിഡ് ലാബ് ലീക്കിനെ തള്ളിക്കളഞ്ഞത് അപക്വമായി പോയെന്ന് തുറന്ന് സമ്മതിച്ച് ഡബ്ല്യുഎച്ച്ഒ മേധാവി

ബെര്‍ലിന്‍: ലാബ് ലീക്കും കൊറോണ വൈറസിന്റെ ഉത്ഭവവുമായുള്ള ബന്ധത്തിന്റെ സാധ്യതകള്‍ കൃത്യമായ അന്വേഷമില്ലാതെ തള്ളിക്കളഞ്ഞത് ശരിയായില്ലെന്ന് തുറന്നു സമ്മതിച്ച് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രൂസ് അഥനം. ശാസ്ത്രജ്ഞന്‍മാര്‍ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്നതിന്റ പശ്ചാത്തലത്തില്‍ കൂടുതല്‍ സുതാര്യമാകാന്‍ ചൈനയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ ഈ വര്‍ഷം ആദ്യം ചൈനയിലെത്തിയ അന്താരാഷ്ട്ര ടീമിന് ആവശ്യമായ വിവരങ്ങള്‍ ലഭിക്കാന്‍ പ്രയാസപ്പെടേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19 ലോകത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് ചൈനയിലെ വുഹാനിലാണ്.

ജനീവയില്‍ യുഎന്‍ ഹെല്‍ത്ത് ഏജന്‍സി ചൈനയോട് കൂടുതല്‍ സുതാര്യതയോടെയും, തുറന്ന സമീപനത്തോടെയും, സഹകരിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

വുഹാനിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസ് പുറത്ത് ചാടിയത് എന്ന സാധ്യതകളെ കൃത്യമായ അന്വേഷണമില്ലാതെ തള്ളിക്കളയാന്‍ നീക്കമുണ്ടായിരുന്നു എന്ന ടെഡ്രൂസിന്റെ പ്രസ്തവന ലബോറട്ടറി ലീക്കിന് സാധ്യതകള്‍ തീരെ കുറവാണ് എന്ന മാര്‍ച്ചിലെ ഡബ്ല്യൂഎച്ച്ഒയുടെ റിപ്പോര്‍ട്ടിന് ഘടകവിരുദ്ധമാണ്

''ഞാനുമൊരു ലാബ് ടെക്‌നീഷ്യനാണ്, ഞാന്‍ ഒരു ഇമ്മ്യൂണോളജിസ്റ്റുമാണ്. ഞാന്‍ ലാബില്‍ ജോലി ചെയ്തിട്ടുണ്ട്. ചില സമയത്ത് ലാബുകളില്‍ അപകടം സംഭവിക്കാനുള്ള സാധ്യതകളുമുണ്ട്,'' ടെഡ്രൂസ് അഥനം പറഞ്ഞു. വുഹാനിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവം എന്ന തരത്തില്‍ ചര്‍ച്ചകള്‍ വീണ്ടു സജീവമാകുന്ന പശ്ചാത്തലത്തിലാണ് ടെഡ്രൂസിന്റെ പ്രസ്താവന. ബൈഡന്‍ അടക്കമുള്ള ലോക നേതാക്കളും വിശദമായ അന്വേഷണത്തിന് വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്.

No stories found.
The Cue
www.thecue.in